.

.

Friday, November 28, 2014

അപൂര്‍വമത്സ്യം ആദ്യമായി ക്യാമറയില്‍ പതിഞ്ഞു

കാലിഫോര്‍ണിയ: അത്യപൂര്‍വമായൊരു കടല്‍മത്സ്യത്തെ ചരിത്രത്തിലാദ്യമായി സ്വാഭാവിക പരിതസ്ഥിതിയില്‍ ക്യാമറയില്‍ പകര്‍ത്തിയതിന്റെ ആവേശത്തിലാണ് കാലിഫോര്‍ണിയ മോണ്ടറി ബേ അക്വേറിയം അധികൃതര്‍. കടലിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന ബ്ലാക്ക് സീ ഡെവിള്‍ എന്ന ചൂണ്ടമത്സ്യത്തെയാണ് സ്വാഭാവിക ഗവേഷകര്‍ കണ്ടെത്തിയത്.

കരയില്‍നിന്ന് വിദൂരനിയന്ത്രണ സംവിധാനം ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ആളില്ലാ പേടകമാണ് കടലിന്റെ 580 മീറ്റര്‍ ആഴത്തില്‍ മത്സ്യത്തിന്റെ വീഡിയോ ദൃശ്യം പകര്‍ത്തിയത്. ആദ്യമായാണ് ഈ മത്സ്യത്തിന്റെ ചിത്രം ലഭിക്കുന്നത്. കറുത്ത ചെകുത്താനെ ജീവനോടെ കരയിലെത്തിക്കാനും ദൗത്യത്തിന് സാധിച്ചു. ജീവനോടെ മത്സ്യത്തെക്കുറിച്ച് പഠിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് മോണ്ടറി അക്വേറിയത്തിലെ ഗവേഷകന്‍ ബ്രൂസ് റോബിന്‍സണ്‍ ചൂണ്ടിക്കാട്ടി.

മെലാനോസിറ്റുസ് ജനുസ്സില്‍പ്പെടുന്ന ഈ ഇനം കടല്‍മീനുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇരയെ ആകര്‍ഷിക്കാനുള്ള കഴിവാണ് വലിയവായും കൂര്‍ത്തപല്ലുകളുമുള്ള സീ ഡെവിളുകളുടെ പ്രത്യേകത. പെണ്‍ മത്സ്യം ബേസ്‌ബോളിന്റെ വലിപ്പം വെക്കും. പെണ്‍മത്സ്യത്തോട് ഒട്ടിനിന്നാണ് വലിപ്പംകുറഞ്ഞ ആണ്‍മത്സ്യങ്ങള്‍ അതിജീവിക്കുന്നത്.
 Mathrubhumi.com  Nov 28, 2014

No comments:

Post a Comment

Related Posts Plugin for WordPress, Blogger...
"നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും tanalmaram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കുക